Skip to main content

അപേക്ഷ ക്ഷണിച്ചു

 

ക്ഷീരവികസന വകുപ്പ് ജില്ലയിലെ 13 ക്ഷീര വികസന യൂണിറ്റുകളിലേക്ക് വുമൺ ക്യാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മെയ് 14 ന് വൈകിട്ട് മൂന്നിനകം ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഒാഫീസിൽ  നൽകണം. കമ്പ്യൂട്ടർ പരിജ്ഞാനവും എസ്.എസ്.എൽ.സിയുമാണ് യോഗ്യത. പ്രായപരിധി  18-45 വയസ്സ്. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകർ ബന്ധപ്പെട്ട ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റിന്റെ പരിധിയിൽ താമസിക്കുന്നവരും സഹകരണ സംഘങ്ങളിലെ അംഗങ്ങളുമായിരിക്കണം. വനിതകൾക്കാണ് അവസരം. അപേക്ഷകർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം  എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്.

അഭിമുഖത്തിന് യോഗ്യരായവരുടെ പട്ടിക മെയ് 17 ന്  വൈകിട്ട് അഞ്ചിന് പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫീസിൽ പ്രസിദ്ധീകരിക്കും. മെയ് 20ന്  രാവിലെ പത്തിന് അഭിമുഖം നടക്കും. ഫോൺ: 0491 2505137

date