Skip to main content

ലഹരി വിരുദ്ധ സന്ദേശ യാത്രക്ക് പഴയങ്ങാടിയിൽ സ്വീകരണം നൽകും

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ കായിക മന്ത്രി വി അബ്‌ദുറഹ്‌മാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര കിക്ക് ഡ്രഗ്ഗിന് മെയ്‌ ആറ് രാവിലെ പത്തിന് സ്വീകരണം നൽകും. കല്യാശ്ശേരി മണ്ഡലത്തിലെ സ്വീകരണം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി എരിപുരം മാടായി ബാങ്ക് പി സി സി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു അധ്യക്ഷനായി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഗോവിന്ദൻ, എ പ്രാർത്ഥന, കെ രതി, പി ശ്രീമതി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ വി രവീന്ദ്രൻ, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി സജീവൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ എം കെ രമേഷ് കുമാർ, മഷൂദ് മാട്ടൂൽ, പി വി വിനോദ്, കെ വി ബൈജു, എ മുഹമ്മദ്‌ അഷ്റഫ് ,എ സി മുഹമ്മാലി, എം ഷെഫീഖ്, കെ രഞ്ജിത്ത് മാസ്റ്റർ, കെ പത്മനാഭൻ, പി വി അബ്ദുളള, ജന പ്രതിനിധികൾ, സന്നദ്ധ - യുവജന സംഘടനകൾ, ക്ലബ്, വായനശാല, സ്പോർട്സ് അക്കാദമി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

date