Skip to main content

അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ തലശ്ശേരി എരഞ്ഞോളിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന സ്ഥാപനത്തിലേക്ക് സൈക്കോളജിസ്റ്റിന്റെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എംഎസ് സി സൈക്കോളജി, എംഫില്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. തലശ്ശേരി നഗരസഭാ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 20 വൈകുന്നേരം അഞ്ചിനകം സൂപ്രണ്ട്, ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഫോര്‍ ഗേള്‍സ്, നേതാജി റോഡ്, എരഞ്ഞോളി പാലം, ചിറക്കര പി ഒ തലശ്ശേരി - 670104 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍: 04902321605, 9847386335

date