Skip to main content

ടെൻഡർ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. ഓഫീസിന്റെ ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് ടാക്സി പെർമിറ്റുമുള്ള വാഹനഉടമകൾ/സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്നു ടെൻഡറുകൾ ക്ഷണിച്ചു. വാഹനത്തിന് ഏഴുവർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്. ടെൻഡറുകൾ മേയ് 21 ഉച്ചകഴിഞ്ഞ് 2.30വരെ സ്വീകരിക്കും. അന്നേദിവസം മൂന്നുമണിക്ക് തുറക്കും. വിലാസം- ശിശുവികസന പദ്ധതി ഓഫീസർ കാഞ്ഞിരപ്പള്ളി,
മിനി സിവിൽ സ്റ്റേഷൻ, കാഞ്ഞിരപ്പള്ളി. കൂടുതൽ വിവരങ്ങൾ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസിൽനിന്ന് ലഭിക്കും.

date