Post Category
തൊഴിലാളികളുടെ കായികമേള
ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ തൊഴിൽവകുപ്പിന്റെയം സഹകരണത്തോടെ മേയ്ദിന കായികമേളയോടനുബന്ധിച്ച് തൊഴിലാളികളുടെ വടംവലി മത്സരം നടത്തി. കെ.യു.ആർ.ഡി.എഫ്.സി. ചെയർമാനും എം.ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. റജി സഖറിയ ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ ജില്ലയിലെ വിവിധ ട്രേഡ് യൂണിയനുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി നൂറിലധികം തൊഴിലാളികൾ പങ്കെടുത്തു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സാബു മുരിയ്ക്കവേലി, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എൽ. മായാദേവി, അസിസ്റ്റന്റ് ലേബർ ഓഫീസർ ജിൻഷ കുൽഹലത്ത് എന്നിവർ പങ്കെടുത്തു.
date
- Log in to post comments