വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരുടെ ഒഴിവ്
ക്ഷീരവികസന വകുപ്പ് പദ്ധതി 2025-26 മില്‍ക്ക് ഷെഡ് വികസന പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായിക്കുന്നതിനായി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളില്‍ വുമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. അതാത് ക്ഷീരവികസന യൂണിറ്റ് പരിധിയില്‍ താമസക്കാരായ 18 നും 45 നും ഇടയ്ക്ക് പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷകള്‍ മേയ് 14ന് വൈകുന്നേരം മൂന്നു മണിക്ക് മുന്‍പ് അതാത് ക്ഷീരവികസന യൂണിറ്റുകളില്‍ നല്‍കണം. മിനിമം വിദ്യാഭാസയോഗ്യത എസ്.എസ്.എല്‍.സി. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം. യോഗ്യരായ അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂ കോട്ടയം ഈരയില്‍ കടവിലുള്ളക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വെച്ച് മേയ് 20-ന് 10.30ന്് നടത്തും. വിശദവിവരങ്ങള്‍ക്ക് ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.
- Log in to post comments