ചമയപ്പുര - മേക്കപ്പ് ശിൽപശാല ജൂൺ 20 മുതൽ 26 വരെ
കേരള സംഗീത നാടക അക്കാദമി ജൂൺ 20 മുതൽ 26 വരെ ചമയപ്പുര എന്ന പേരിൽ ദേശീയ ചമയ ശില്പശാല സംഘടിക്കുന്നു. ദേശീയ അവാർഡ് നേടിയ പ്രശസ്ത ചമയവിദഗ്ധൻ പട്ടണം റഷീദ് നയിക്കുന്ന ശില്പശാലയിൽ നാടകം, നൃത്തം, ചലച്ചിത്രം, ക്ലാസ്സിക്കൽ, ഫോക്ക് തുടങ്ങി സമസ്ത ദൃശ്യകലകളിലെയും തേപ്പും കോപ്പും അടങ്ങിയ ചമയകലയിലെ സാർവ്വദേശീയവികാസങ്ങളിലൂന്നിയ പ്രായോഗിക പരിശീലനം നൽകും. മേക്കപ്പ് രംഗത്ത് പ്രവർത്തിക്കുന്ന 30 പേർക്കാണ് സമഗ്ര പരിശീലനം നൽകുന്നത്. 20 നും 45 നും മധ്യേ പ്രായമുള്ളവർക്ക് ശില്പശാലയിലേക്ക് അപേക്ഷിക്കാം. ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും താമസവും അക്കാദമി സൗജന്യമായി നൽകും. കോഴ്സ് പൂർത്തിയാക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റിന് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. വ്യവസ്ഥകൾക്ക് വിധേയമായി ഓഡിഷൻ വഴിയായിരിക്കും ക്യാമ്പംഗങ്ങളുടെ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് രജസ്ട്രേഷൻ ഫീസ് ബാധമായിരിക്കും. അക്കാദമി വെബ്സൈറ്റായ https://keralasangeethanatakaakademi.in ൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അനുബന്ധരേഖകളും സമർപ്പിച്ച് അപേക്ഷ ഓൺലൈനായി സമർപ്പിക്കുകയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്ന് അപേക്ഷഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖകളും ഉള്ളടക്കം ചെയ്ത് നേരിട്ടോ, തപാൽ മാർഗ്ഗമോ, കൊറിയർ മുഖേനയോ അക്കാദമിയിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്യാം. അപേക്ഷ മെയ് 31 നകം സമർപ്പിക്കണം. ഓഫ്‌ലൈനായി അപേക്ഷ സമർപ്പിക്കേണ്ട വിലാസം-സെക്രട്ടറി,കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശ്ശൂർ-20. വിശദവിവരങ്ങൾക്ക്: 9895280511, 9495426570.
പി.എൻ.എക്സ് 1868/2025
- Log in to post comments