Skip to main content

കൈറ്റ് എ.ഐ. കോഴ്‌സ്: രജിസ്‌ട്രേഷൻ നീട്ടി

പൊതുജനങ്ങളെ എ.ഐ ടൂളുകൾ പരിശീലിപ്പിക്കുന്നതിനായി കൈറ്റ് നടത്തുന്ന നാലാഴ്ച ദൈർഘ്യമുള്ള  ‘ എ.ഐ എസൻഷ്യൽസ് ’ കോഴ്‌സിലേക്ക് മെയ് 6 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മെയ് 10ന് പരിശീലനം ആരംഭിക്കും. www.kite.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. ജി.എസ്.ടി ഉൾപ്പെടെ 2,360 രൂപയാണ് ഫീസ്. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പഠനവിഭവങ്ങളും നൽകും.

പി.എൻ.എക്സ് 1870/2025

date