ആദ്യദിനം ഒഴുകിയെത്തിയത് ആയിരങ്ങൾ
‘എന്റെ കേരളം’ പ്രദർശന-വിപണന മേളക്ക് കോഴിക്കോട് ബീച്ചിൽ ആവേശ്വോജ്ജ്വല തുടക്കം. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മേളയുടെ ആദ്യ ദിവസം ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ 200ഓളം സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെയും മുന്നേറ്റങ്ങളുടെയും നേര്‍ക്കാഴ്ചയാണ് മേള. 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മേള ഭരണ മികവിന്റെയും നാനാതലങ്ങളിലെ വികസനക്കുതിപ്പിന്റെയും നേര്‍സാക്ഷ്യമാകുകയാണ്.
മേളകളുടെ ഭാഗമായി പത്തുദിവസവും പ്രഗത്ഭര്‍ പങ്കെടുക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളും സെമിനാറുകളും വിവിധതരം ആക്റ്റിവിറ്റികളും അരങ്ങേറുന്നുണ്ട്. യുവപ്രതിഭാസംഗമം, കലാകായിക അഭ്യാസപ്രകടനങ്ങള്‍ എന്നിവ മേളയുടെ മാറ്റ് കൂട്ടും. വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളും നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും കുടുംബശ്രീ സംരംഭകരുടെ വിവിധ പ്രവര്‍ത്തനങ്ങളും ഉല്‍പന്നങ്ങളും ജനങ്ങള്‍ക്ക് അടുത്തറിയാനും മേള അവസരമൊരുക്കിയിട്ടുണ്ട്.
- Log in to post comments