‘കിക്ക് ഡ്രഗ്സ്’ – റോഡ് ഷോ ഇന്ന് (മെയ് 5) തുടങ്ങും
ലഹരിവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കായികവകുപ്പ് നടപ്പിലാക്കുന്ന കിക്ക് ഡ്രഗ്സ് റോഡ് ഷോയ്ക്ക് ഇന്ന് (മെയ് 5) കാസർഗോഡ് തുടക്കമാകും. യുവാക്കളെ കായികമേഖലയിലേക്ക് ആകർഷിച്ച് ലഹരി മരുന്ന് ഉപയോഗത്തിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിക്കുന്ന പരിപാടിയിൽ റോഡ് ഷോകൾക്ക് പുറമേ ദീപശിഖാപ്രയാണം, ലഹരി വിരുദ്ധ ക്യാമ്പയിനുകൾ, ലഹരി വിരുദ്ധ സന്ദേശ യാത്ര, വിവിധകായിക ഇനങ്ങളുടെ പ്രദർശനം, സംസ്ഥാനമൊട്ടാകെ 1000 കളിസ്ഥലങ്ങളുടെ പുനരുജ്ജീവനം, സ്പോർട്സ് കിറ്റുകളുടെ വിതരണം, കായിക അസോസിയേഷനുകളുമായും കായികമേഖലയിലെ പ്രമുഖരുമായുള്ള ചർച്ചകൾ, പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനം വിപുലപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേത്യത്വത്തിൽ എല്ലാ ജില്ലകളിലും പര്യടനം നടത്തുന്ന റോഡ് ഷോ മെയ് 22ന് എറണാകുളത്ത് സമാപിക്കും.
പി.എൻ.എക്സ് 1872/2025
- Log in to post comments