Skip to main content

അറിയിപ്പുകൾ

*ഇന്റര്‍വ്യു തീയതി മാറ്റി*

 

ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പില്‍ റിമോട്ട് സെന്‍സിംഗ് എനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം പദ്ധതിയുടെ ഭാഗമായി എറണാകുളം കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററില്‍ മെയ് 20 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മെയ് 21 ലേക്ക് മാറ്റി വെച്ചു. സ്ഥലം, സമയം എന്നിവയില്‍ മാറ്റമില്ല.

 

*പ്രൊജക്റ്റ് നേഴ്‌സ് ഒഴിവ്*

 

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍-കേരളയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മൂന്ന് വര്‍ഷ സെക്കന്റ് ക്ലാസ്സ് ജി.എന്‍.എം. ബി.എസ്.സി നഴ്‌സിംഗ്, പബ്ലിക്ക് ഹെല്‍ത്ത് റിസര്‍ച്ച് എന്നിവയില്‍ മുന്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 30 വയസ്സ് 

ഉദ്യോഗാര്‍ത്ഥികള്‍ മെയ് എട്ടിന് രാവിലെ 11ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍-കേരളയില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് നേരിട്ട് ഹാജരാകണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് www.shssc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

*ഫോട്ടോജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു*

 

സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്തപുരം കൊച്ചി സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസ്സുകള്‍. 25 വീതം സീറ്റുകള്‍ ഉണ്ട്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25,000/രൂപയാണ് ഫീസ് പ്ലസ് ടൂ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ തപാല്‍ മുഖേനേയോ, ഓണ്‍ലൈന്‍ ആയോ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10. 

ഫോണ്‍: കൊച്ചി 8281360360, തിരുവനന്തപുരം 9447225524 

അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി 30, 04842422275

വിശദവിവരങ്ങള്‍ക്ക് അക്കാദമിയുടെ www keralamediaacademy.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

 

*ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്*

 

കളമശ്ശേരി ഗവണ്മെന്റ് ഐ.ടി.ഐ യില്‍ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് തസ്തികയില്‍ ജൂനിയര്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് (സ്‌പെഷ്യലിസഷന്‍ ഇന്‍ ഓട്ടോമൊബൈല്‍) ഡിഗ്രിയും അംഗീകൃത സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍

മേല്‍ വിഷയങ്ങളില്‍ ഡിപ്ലോമയും അംഗീകൃത സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ നാഷണല്‍ ക്രാഫ്റ്റ്‌സ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കട്ടറ്റോടു കൂടിയ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡില്‍ എന്‍ ടി സി /എന്‍ എ സിയും, മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

 

താല്‍പര്യമുള്ള ഉദ്യോഗര്‍ഥികള്‍ മെയ്യ് എട്ട് രാവിലെ 11ന് അസല്‍ രേഖകള്‍ സഹിതം കളമശ്ശേരി ഐ ടി ഐയില്‍ ഹാജരാകേണ്ടതാണ്.

 

*പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്*

 

പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തില്‍ സി എഫ് സി ഫണ്ട് വിനിയോഗിച്ചുള്ള വിവിധ നിര്‍മ്മാണ പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ബില്ലുകള്‍ ഇ-ഗ്രാമസ്വരാജ് പോര്‍ട്ടലില്‍ തയാറാക്കുന്നതിനും മറ്റു മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍,സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന കൊമേഴ്സ്യല്‍ പ്രാക്ടീസില്‍ മൂന്നു വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ കംപ്യൂട്ടര്‍ ആപ്ലി ക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് ഡിപ്ലോമ, സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഒരു വര്‍ഷത്തെ അംഗീകൃത ഡിപ്ലോമ അല്ലെങ്കില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

 

പ്രായപരിധി 2025 ജനുവരി 1 ന് 18 നും 30 നും മധ്യേ ആയിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് ഉണ്ടായിരിക്കും. യോഗ്യതയുള്ളവര്‍ അപേക്ഷയും ബയോഡേറ്റയും മെയ്യ് 15 വൈകിട്ട് 4 ന് ഉള്ളില്‍ പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്. 

 

*എം.ബി.എ അഡ്മിഷന്‍*

 

 ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്രയില്‍ 25-2027 വര്‍ഷത്തേക്കുള്ള ദിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് അഡ്മിഷന്‍ നടത്തുന്നതിന്റെ ഭാഗമായി മെയ്യ് 8ന് രാവിലെ 10ന് ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര അക്ഷരനഗരി വാടയ്ക്കല്‍ പി.ഒ ആലപ്പുഴ-688003, എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

ഫോണ്‍: 0477-2267602, 9188067601, 9546488075, 9747272045

 

*ഉദ്യാന കളരി രണ്ടാം ബാച്ചിലേക്ക് അഡ്മിഷന്‍ തുടരുന്നു*

 

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ഇ.എം.എസ്. സഹകരണ ലൈബ്രറി കുട്ടികള്‍ക്കായി അവധിക്കാലത്ത് നടത്തുന്ന 'ഉദ്യാനക്കളരി' കോഴ്സുകളുടെ രണ്ടാം ബാച്ചിലേക്ക് അഡ്മിഷന്‍ തുടരുന്നു. മെയ് 6 ന് ആരംഭിക്കുന്ന ബാച്ചില്‍ ചിത്രരചന, ചെസ്സ് എന്നിവയില്‍ പ്രാരംഭ കോഴ്‌സുകളും, അടിസ്ഥാന പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അഡ്വാന്‍സ് കോഴ്‌സുകളും നടത്തുന്നുണ്ട്. 

ഫോണ്‍: 0484-2421988, 7593959975, 9447580024 

 

date