ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ശുചിത്വ മിഷന്‍ ഓഫീസ് ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്ക് വൃക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 15 ന് വൈകിട്ട് 5 ന് മുന്‍പായി ജില്ലാ ശുചിത്വ മിഷന്‍ ഓഫീസിലോ ,നേരിട്ടോ , തപാല്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് ശുചിത്വ മിഷന്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
*വയോജനങ്ങള്‍ക്ക് സഹായ ഉപകരണ വിതരണം നടത്തി*
പാലക്കുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്ക് സഹായ ഉപകരണ വിതരണം നടത്തി. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
പാലക്കുഴ കോടിയേരി ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ ജയ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ബിജു, സ്ഥിരം സമിതി അംഗം എന്‍ കെ ഗോപി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ദര്‍ശിനി, മെമ്പര്‍മാരായ കെ എ മാണിക്കുഞ്ഞ്, സാലി പീതാംബരന്‍, ജിബി സാബു, മഞ്ജു, ജിനു തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമായി.
- Log in to post comments