*ഭൂവുടമകള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു*
സര്‍വ്വെ പൂര്‍ത്തിയാക്കിയ ശേഷം ഓഫീസിലോ, ഓണ്‍ലൈന്‍ മുഖേനയോ സ്ഥല പരിശോധന നടത്താത ഭൂവുടമകള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രീ- 9(2) നോട്ടിഫിക്കേഷന്‍ ചെയ്തതിനു ശേഷമുള്ള പരിശോധനയിലെ സങ്കീര്‍ണത ഒഴിവാക്കാനാണ് ഇന്ന്( മെയ് 4) 10,11,18,25 പൊതു അവധി ദിവസങ്ങളില്‍ പ്രീ 9(2) ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഡിജിറ്റല്‍ റീസര്‍വ്വെയുടെ ഭാഗമായി സര്‍വ്വെ പൂര്‍ത്തിയായ 18000 കൈവശങ്ങളില്‍ 8000 കൈവശങ്ങള്‍ മാത്രമാണ് പൊതുജനങ്ങള്‍ നേരിട്ട് ഓഫീസിലും ഓണ്‍ലൈന്‍ മുഖേനയും പരിശോധിച്ചത്. പൊതുജന സൗകര്യ പ്രകാരമാണ് പൊതു അവധി ദിവസങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രീ-9(2) നോട്ടിഫിക്കേഷന് മുന്‍പുള്ള അവസാന അവസരമായി കണക്കാക്കി ഭുവുടമകള്‍ ക്യാമ്പിലെത്തി സ്ഥലത്തിന്റെ സ്‌കെച്ച് വിസ്തീര്‍ണ്ണം പരിശോധിക്കണമെന്ന് കണിയാമ്പറ്റ വില്ലേജ് ഡിജിറ്റല്‍ റിസര്‍വ്വെ ചാര്‍ജ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments