Post Category
വർണ്ണകൂടാരം നിർമാണോദ്ഘാടനം
സമഗ്ര ശിക്ഷാ കേരള കൊടകര ബ്ലോക്ക് റിസോഴ്സ് സെൻ്ററിൻ്റെ കീഴിലുള്ള ജി.എച്ച്.എസ്.എസ് ചെമ്പൂച്ചിറ സ്കൂളിൽ സ്റ്റാർസ് പദ്ധതി പ്രകാരം നിർമിക്കുന്ന പ്രീ-പ്രൈമറി വർണകൂടാരം നിർമാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് നിർവഹിച്ചു. പത്ത് ലക്ഷം രൂപ ചെലവിൽ 13 പ്രവർത്തനയിടങ്ങളോടുകൂടിയാണ് കുട്ടികൾക്കായി വർണകൂടാരം ഒരുങ്ങുന്നത്.
മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. കൊടകര ബി.ആർ.സി പ്രൊജക്റ്റ് കോർഡിനേറ്റർ സിന്ധു വി.ബി പദ്ധതി വിശദീകരണം നടത്തി.
സ്കൂൾ പ്രിൻസിപ്പൽ കെ. സതീഷ്, പി.ടി.എ പ്രസിഡന്റ് പ്രശാന്ത് പി എസ്, സ്കൂൾ പ്രധാനാധ്യാപിക കൃപ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
date
- Log in to post comments