Skip to main content

വർക്കർ, ഹെൽപ്പർ നിയമനം

പാണഞ്ചേരി പഞ്ചായത്ത് വാർഡ് മൂന്നിലെ മുപ്പത്തിരണ്ടാം നമ്പർ പട്ടിക്കാട് ഹരിശ്രീ അങ്കണവാടിയിൽ അങ്കണവാടി കം ക്രഷിലേക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിൽ നിയമനം നടത്തുന്നതിനായി അതേ വാർഡിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷികർ 2025 ജനുവരി ഒന്നിന് 18നും 35നും മധ്യേ  പ്രായമുള്ളവരായിരിക്കണം. പ്ലസ് ടൂ യോഗ്യതയുള്ളവർക്ക് വർക്കർ തസ്തികയിലേക്കും എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഹെൽപർ തസ്തികയിലേക്കും അപേക്ഷിക്കാം.  ഉദ്യോഗാർത്ഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളടങ്ങിയ അപേക്ഷ മെയ് 17ന് വൈകീട്ട് അഞ്ച് മണിക്കുള്ളിൽ ഒല്ലൂക്കര ശിശുവികസന പദ്ധതി ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ലഭ്യമാക്കണം. വിലാസം- ശിശുവികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് ഒല്ലൂക്കര, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, പി.ഒ ഒല്ലൂക്കര, പിൻ 680655. ഫോൺ: 9048394290.

date