Skip to main content

കേരള സാമൂഹ്യ സുരക്ഷ മിഷന്റെ എക്സിബിഷൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു

കേരള സാമൂഹ്യ സുരക്ഷ മിഷന്റെ തൃശ്ശൂർ പൂരം എക്സിബിഷൻ സ്റ്റാൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സുരക്ഷ മിഷന്റെ വിവിധ പ്രവർത്തനങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണവും ഹെൽപ് ഡെസ്ക് സംവിധാനവും സൗജന്യ ബി.പി പരിശോധനക്കുള്ള സംവിധാനവുമാണ് പവലിയനിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ ആർ പ്രദീപൻ, കേരള സാമൂഹ്യ നീതി ജില്ലാ കോർഡിനേറ്റർ കെ പി സജീവ്, എക്‌സിബിഷൻ കമ്മിറ്റി പ്രസിഡന്റ്‌ കെ രവീന്ദ്രനാഥ്, സെക്രട്ടറി എം രവികുമാർ, വായോമിത്രം പദ്ധതി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date