വയനാടിനെ ചേര്‍ത്തു പിടിച്ച ബജറ്റ്- മന്ത്രി ഒ.ആര്‍ കേളു* *മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 750 കോടി*
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 750 കോടി രൂപ അനുവദിച്ച് സംസ്ഥാന ബജറ്റില്‍ വയനാട് ജില്ലക്ക് മികച്ച പരിഗണന നല്‍കിയതായി സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ദുരന്തബാധിത പ്രദേശത്തെ അതിജീവിതര്‍ക്കും വയനാടന്‍ ജനതയ്ക്ക് ആത്മവിശ്വാസം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെയെന്നും മന്ത്രി വ്യക്തമാക്കി. വയനാട് പാക്കേജിലെ വിവിധ പദ്ധതികള്‍ക്ക് പുറമെ 10 കോടി രൂപ അധിക സഹായമായി അനുവദിച്ചത് ജില്ലയ്ക്കുള്ള പരിഗണനയാണ്. വന്യമൃഗ ശല്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അധിക തുക ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്. ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി വിവിധ പ്രവര്‍ത്തികള്‍ക്കും ബജറ്റില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. വനയാത്രപോലുള്ള ടൂറിസം പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ടൂറിസം മേഖലയ്ക്കും ഉണര്‍വ്വേകും. കാരാപ്പുഴ, ബാണാസുര പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതി വേഗത്തിൽ പൂര്‍ത്തീകരിക്കാന്‍ ബജറ്റിലെ പ്രഖ്യാപനത്തോടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
- Log in to post comments