Skip to main content

രോഗികളെ പ്രവേശിപ്പിച്ചതിൽ മന്ത്രി വീണാ ജോർജ് വിശദീകരണം തേടി

കോഴിക്കോട് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിൽ പുക കണ്ട സംഭവത്തിന് ശേഷം സുരക്ഷാ പരിശോധനകൾ നടക്കുന്നതിനിടയിൽ, സർക്കാർ അനുമതി ഇല്ലാതെ ആ കെട്ടിടത്തിന്റെ 2, 3, 4 നിലകളിൽ രോഗികളെ പ്രവേശിപ്പിച്ചതിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് വിശദീകരണം തേടി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് വിശദീകരണം തേടാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ രോഗികളെ പ്രവേശിക്കാൻ പാടുള്ളൂവെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.

പി.എൻ.എക്സ് 1892/2025

date