വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി
ജില്ലാ വിദ്യാഭ്യാസ സമിതിയില്‍ നിന്നും വിരമിക്കുന്ന ഓഫീസര്‍മാര്‍ക്കുള്ള യാത്രയയപ്പ് പുരാവസ്തു പുരാരേഖ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കേരളം വിദ്യാഭ്യാസത്തില്‍ ഒന്നാമതായി നില്‍ക്കുന്നത് ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പ്രയത്‌നം കൊണ്ടാണെന്നും ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചാലും സമൂഹ നന്മയ്ക്കായി ഇവരുടെ സേവനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി പരിപാടിയില്‍ അധ്യക്ഷയായി. വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര സമര്‍പ്പണം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരിയും ചേര്‍ന്ന് നിര്‍വഹിച്ചു. കണ്ണൂര്‍ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസില്‍ നടന്ന പരിപാടിയില്‍ 11 ഉദ്യോഗസ്ഥര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്. കണ്ണൂര്‍ ഡി ഡി ഇ ബാബു മഹേശ്വരി പ്രസാദ്, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി പ്രേമരാജന്‍, കണ്ണൂര്‍ ഡി ഇ ഒ ആന്‍ഡ് ഡി ഡി ഇ ഇന്‍ചാര്‍ജ് കെ.പി നിര്‍മ്മല, എച്ച് എസ് എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.കെ അനൂപ് കുമാര്‍, കണ്ണൂര്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ കെ കെ സന്തോഷ് കുമാര്‍, പയ്യന്നൂര്‍ എ ഇ ഒ ടി വി ജ്യോതി ബസു, മാടായി എഇഒ പി രാജന്‍, കുത്തുപറമ്പ് എഇഒ കെ.പി സുധീര്‍, ചൊക്ലി എഇഒ എ.കെ ഗീത, ഇരിട്ടി ബിപിസി ടി എം തുളസീധരന്‍, തളിപ്പറമ്പ് ബി പി സി ഗോവിന്ദന്‍ എടാടത്തില്‍ എന്നിവരാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്നത്. വിദ്യാകിരണം കോ ഓര്‍ഡിനേറ്റര്‍ കെ സി സുധീര്‍, ആര്‍ഡിപി ആര്‍ രാജേഷ്, വിഎച്ച്എസ്ഇ എഡി ഇ.ആര്‍ ഉദയകുമാരി, എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ.സി വിനോദ്, കൈറ്റ് കണ്ണൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സുരേന്ദ്രന്‍, ഡയറ്റ് സീനിയര്‍ ലെക്ചറര്‍ എസ് കെ ജയദേവന്‍, എസ്എസ്‌കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ വി ദീപേഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments