Skip to main content

അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ നിയമനം

എളയാവൂര്‍ സൗത്ത് (സെന്റര്‍ നമ്പര്‍ 38), കീഴ്ത്തള്ളി (സെന്റര്‍ നമ്പര്‍ 34), വാണീവിലാസം (സെന്റര്‍ നമ്പര്‍ 45) അങ്കണവാടികളില്‍ പുതുതായി ആരംഭിക്കുന്ന അങ്കണവാടി കം ക്രഷ് സെന്ററുകളിലെ ഹെല്‍പര്‍, വര്‍ക്കര്‍ തസ്തികകളിലേക്ക് 18 നും 35നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്കും എസ്എസ്എല്‍സി പാസായവര്‍ക്ക് ഹെല്‍പ്പര്‍ വിഭാഗത്തിലും മെയ് 12 വരെ അപേക്ഷിക്കാം. സെന്റര്‍ നമ്പര്‍ 38, 34, 45 ലേക്ക് അപേക്ഷിക്കുന്നവര്‍ യഥാക്രമം എളയാവൂര്‍ സോണല്‍ ഡിവിഷന്‍ 29, 22, 23 ലെ സ്ഥിര താമസക്കാരായിരിക്കണം. അപേക്ഷാഫോറം നടാല്‍ പഴയബ്ലോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9567987118

date