Skip to main content

അഡ്വക്കേറ്റ് ഡൂയിങ് ഗവ. വർക്ക്‌സ് നിയമനം

പെരിന്തൽമണ്ണ മുൻസിഫ് കോടതിയിൽ അഡ്വക്കേറ്റ് ഡൂയിങ് ഗവ. വർക്ക്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. ഒരു ഒഴിവാണുള്ളത്. അഞ്ച് വർഷം അഭിഭാഷകവൃത്തിയിൽ പ്രവൃത്തി പരിചയമുള്ള 60 വയസ്സിൽ താഴെ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 15ന് വൈകീട്ട് നാലിന് മുമ്പായി മലപ്പുറം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നൽകണം.

 

date