Skip to main content

സൈക്കോളജിസ്റ്റ് നിയമനം

2025-26 സാമ്പത്തിക വർഷത്തിൽ നിലമ്പൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ നിയമനാധികാരിയായി ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജ് നിലമ്പൂർ, മാർത്തോമ കോളേജ് ചുങ്കത്തറ, അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നിലമ്പൂർ, എം.ഇ.എസ് കോളേജ് മമ്പാട്, അംബേദ്കർ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് വണ്ടൂർ, കെ.ടി.എം. കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കരുവാരകുണ്ട് എന്നിവിടങ്ങളിലേക്ക് മൂന്ന് കോളേജ് സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നു. മെയ് 15ന് രാവിലെ 10.30ന് നിലമ്പൂർ ഗവ.ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അഭിമുഖം നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫോൺ: 04931260332, 9745148344.

date