Skip to main content

പോഷകാഹാര വാരാചരണ സമാപനം ഇന്ന് (നവംബര്‍ 8)

 

സംസ്ഥാന പോഷകാഹാര കാര്യാലയം കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ സംഘടിപ്പിച്ച പോഷകാഹാര വാരാചരണത്തിന്റെ സമാപന സമ്മേളനം ഇന്ന് (നവംബര്‍ 8) രാവിലെ 10 ന് നടക്കും.  ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.  

ശശി തരൂര്‍ എം.പി, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.  വാരാചരണത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നതായും പ്രളയം മൂലമാണ് സമാപന സമ്മേളനം മാറ്റി വയ്‌ക്കേണ്ടിവന്നതെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 2618/2018)

 

date