എന്റെ കേരളം; പന്തലിന്റെ നിര്‍മാണ പുരോഗതി മന്ത്രി വിലയിരുത്തി
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് എട്ട് മുതല്‍ 14 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്കായി കണ്ണൂര്‍ പോലീസ് മൈതാനിയില്‍ ഒരുങ്ങുന്ന പന്തലിന്റെ നിര്‍മാണം രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. പന്തല്‍ നിര്‍മാണം പൂര്‍ത്തിയാക്കി മെയ് ആറിന് ചൊവ്വാഴ്ച വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സ്റ്റാളുകള്‍ കൈമാറും. എയര്‍കണ്ടീഷന്‍ സംവിധാനത്തോടെ ഒരുക്കുന്ന പന്തലില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സ്വകാര്യ സംരഭങ്ങളുടേയും സ്റ്റാളുകളും വിപണന കൗണ്ടറുകളും പ്രവര്‍ത്തിക്കും. കെ വി സുമേഷ് എം എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
- Log in to post comments