Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണന മേള; അറിവ് പകരാന്‍ സെമിനാറുകൾ 

 

 

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിജ്ഞാനപ്രദമായ സെമിനാറുകള്‍ സംഘടിപ്പിക്കും. കൃഷി, ടൂറിസം, സംരഭക മേഖല, കരിയര്‍ ഗൈഡന്‍സ് തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ലഹരി വിരുദ്ധ സെമിനാറും മേളയുടെ ഭാഗമായി നടക്കും. 

 

ഏപ്രില്‍ 29 ന് ഉച്ചകഴിഞ്ഞ് 2 ന് പിന്നാക്ക വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കരിയര്‍ ഓറിയേന്റേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിക്കും. പിന്നാക്ക വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ഷാബിന, കില തീമാറ്റിക് എക്‌സ്‌പേര്‍ട്ട് വി.ടി. വിനീത, എച്ച്‌സിഎല്‍ ക്ലസ്റ്റര്‍ ഹെഡ് നസീറ നിജാസ് എന്നിവര്‍ ക്ലാസ് നയിക്കും.

 

ഏപ്രില്‍ 30 ന് 2 ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഏലം കൃഷി - നൂതന പ്രവണതകളും വിപണന തന്ത്രങ്ങളും എന്ന വിഷയത്തില്‍ പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസര്‍ ജെ.എസ്. രമ്യ, ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എബ്രഹാം സെബാസ്റ്റ്യന്‍, എസ്ബിഐ അഗ്രി റിലേഷന്‍ഷിപ്പ് മാനേജര്‍ എ.കെ. ഷാര്‍ജാസ്, ജില്ലാ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയര്‍ സി.കെ. ജീജ, കര്‍ഷകന്‍ ബോബിന്‍ മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

 

മെയ് ഒന്നിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് ഐടിഡിപി വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ സംരംഭകത്വം - സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. കുടുംബശ്രീ സംസ്ഥാന മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ മേലേത്ത്, റബര്‍ ഉല്‍പാദക സഹകരണ സംഘം സംരംഭക രജനി, ഉണര്‍വ് പട്ടികവര്‍ഗ സ്റ്റാര്‍ട്ട് അപ് മിഷന്‍ സംരകന്‍ കണ്ണപ്പന്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെക്കും. 

 

മെയ് 2 ന് രാവിലെ 11 ന് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ 2023ലെ സഹകരണ നിയമ ഭേദഗതി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. കേരള ഹൈക്കോടതി റിട്ടയര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ അഡ്വ. പി.ഡി. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി ക്ലാസ് നയിക്കും.

 

ഉച്ചക്ക് 2.30 ന് എക്‌സൈസ് ഡിവിഷന്‍ ഓഫീസ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ പോലീസ് എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറിന്റെ ഭാഗമായി മാനസിക- ആരോഗ്യ- നിയമ വശങ്ങള്‍ ചര്‍ച്ച ചെയ്യും. ഉടുമ്പഞ്ചോല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. വിജയകുമാര്‍, ഇടുക്കി മെഡിക്കല്‍ കോളേജ് സൈക്യാട്രിസ്റ്റ് ഡോ. പ്രസാദ്, നവ ദര്‍ശന ട്രസ്റ്റ് അധ്യക്ഷന്‍ ഫാ. തോമസ് പുളിയന്‍മല എന്നിവര്‍ ക്ലാസ് നയിക്കും.

 

മെയ് 3 ന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഉത്തരവാദിത്ത ടൂറിസം, ഫാം ടൂറിസം സാഹസിക വിനോദസഞ്ചാരം, ഹോംസ്റ്റേ തുടങ്ങിയ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച സെമിനാര്‍ സംഘടിപ്പിക്കും. ടൂറിസം വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ജി.എല്‍. രാജീവ്, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ഷൈന്‍, ഉത്തരവാദിത്ത ടൂറിസം സൊസൈറ്റി രൂപേഷ് കുമാര്‍, അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ് എന്നിവര്‍ ക്ലാസ് നയിക്കും.

 

മെയ് നാലിന് ഉച്ചയ്ക്ക് ശേഷം രണ്ടിന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സു മായി ബന്ധപ്പെട്ട സെമിനാര്‍ സംഘടിപ്പിക്കും. മുരിക്കാശ്ശേരി മാര്‍ സ്ലീവ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ സെബാസ്റ്റ്യന്‍ മാത്യു, കരിയര്‍ ഗൈഡന്‍സ് ജില്ലാ കോ-ഓഡിനേറ്റര്‍ ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, സിജി ആന്റ് എസി ജോയിന്റ് കോ-ഓഡിനേറ്റര്‍ കെ.എസ്. ദേവി എന്നിവര്‍ ക്ലാസ് നയിക്കും.

 

മെയ് 5 ന് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭക സഹായ പദ്ധതി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്നീ വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസയമ്മ സാമുവല്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ബിബിന്‍ സേവ്യര്‍, സൂപ്പര്‍ടെക് ഇന്‍ഡസ്ട്രീസ് സി.ഇ.ഒ വി. സുനില്‍ കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.

date