Skip to main content
.

എൻ്റെ കേരളം സ്റ്റാളിൽ മന്ത്രിയുടെ പെനാൽറ്റി കിക്ക്

 

രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് ഇടുക്കി ചെറുതോണി വാഴത്തോപ്പ് വി.എച്ച്. എസ്. എസ് സ്കൂൾ മൈതാനത്ത് ആരംഭിച്ച എൻ്റെ കേരളം 2025 പ്രദർശന വിപണന മേളയിലെ കായിക യുവജനക്ഷേമ വകുപ്പിൻ്റെ കായിക കേരളം സ്റ്റാളിൽ ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ്റെ പെനാൽറ്റി കിക്ക്. എൻ്റെ കേരളം 2025 മേള ഉദ്ഘാടനം ചെയ്തതിന് പിന്നാലെ സ്റ്റാളിലെത്തിയ മന്ത്രി ചലഞ്ചിംഗ് സ്റ്റേഷൻ്റെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക പോസ്റ്റിലാണ് പെനാൽറ്റി കിക്കടിച്ചത്. കാഴ്ചക്കാർ ആവേശത്തോടെ മന്ത്രിയെ പ്രോത്സാഹിപ്പിച്ചു. മന്ത്രിക്കു പിന്നാലെ ജില്ലാ കളക്ടർ വി.വിഗ്നേശ്വരിയും കായിക കേരളത്തിൻ്റെ സ്റ്റാളിൽ പന്തടിച്ചു.

 

വിനോദത്തിനും ആരോഗ്യ അവബോധത്തിനുമായി അഞ്ച് സ്പോർട്സ് സോണുകൾ സ്റ്റാളിൽ രുപകൽപ്പന ചെയ്തിട്ടുണ്ട്. ഫൺ സ്റ്റേഷൻസ്, ചലഞ്ചിംഗ് സ്റ്റേഷൻസ്, ഫിറ്റ്നസ് സ്റ്റേഷൻസ്, ക്രിയേറ്റീവ് ആൻ്റ് എൻഗേജ്മെൻ്റ് സോൺസ്, 

ഹെൽത്ത് ആൻ്റ് അവയർനെസ് സോൺസ് എന്നിവയാണ് സന്ദർശകരെ കാത്തിരിക്കുന്നത്.

 

ഹെൽത്ത് സോണിലെത്തുന്ന ഒരാൾ ആരോഗ്യവാനാണോ അല്ലയോ എന്ന പരിശോധനകൾ നടത്തും. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന നിലയിലുള്ള ഉയരം, ഭാരം, ബി. എം.ഐ എന്നിവ പരിശോധിക്കപ്പെടും.

 

പുഷ് അപ്പ്, പുൾ അപ്പ്, പ്ലാങ്ക് എന്നീയിനങ്ങൾ ഉൾപ്പെടുന്ന ഫിറ്റ്നസ് ചലഞ്ചുമുണ്ട് ഫിറ്റ്നസ് സ്റ്റേഷനിൽ.

 

പെനാൽറ്റി കിക്ക്, ബാസ്ക്കറ്റ് ബോൾ ഷൂട്ടിംഗ്, ആർച്ചറി, ടേബിൾ ടെന്നീസ് മുതലായ ചലഞ്ചുകളിൽ വിജയിക്കുന്നവർക്ക് സമ്മാനവും നൽകും. 

 

കുട്ടികൾക്ക് ഹൂളി ഹോപ്പ്, പിംഗ് പോംഗ് തുടങ്ങിയ വിനോദങ്ങളും സ്റ്റാളിൽ ക്രമീകരിച്ചിട്ടുണ്ട്.

 

ഉദ്ഘാടന സമ്മേളനത്തിനു ശേഷം മന്ത്രി വിവിധ സ്റ്റാളുകൾ സന്ദർശിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെയും കുടുംബശ്രീയുടെ ഫുഡ് കോർട്ടിൻ്റെയും ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൽ നിർവഹിച്ചു. എക്‌സിബിഷന്‍ സ്റ്റാളുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാം കുന്നേൽ നിർവഹിച്ചു. കേരള പോലീസ് സേനയുടെ എക്സിബിഷൻ സ്റ്റാൾ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു.

 

 

ഫോട്ടോ: 

 1. മന്ത്രി റോഷി അഗസ്റ്റിൻ എൻ്റെ കേരളം 2025 മേളയിലെ സ്റ്റാളുകൾ സന്ദർശിക്കുന്നു.

 

എൻ്റെ കേരളം 2025 മേളയിൽ അവതരിപ്പിച്ചു ഡോഗ് ഷോ* - *വീഡിയോ: https://www.transfernow.net/dl/20250429X1wa5CCX/IfTMbDxt

 

 

 

date