Skip to main content
എന്റെ കേരളം പ്രദര്‍ശന-വിപണന മേളയിലെ കരിയര്‍ ഗൈഡന്‍സ് കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു

കരിയര്‍ ഗൈഡന്‍സാണോ അന്വേഷിക്കുന്നത്, നേരെ ബീച്ചിലേക്ക് വരൂ...

എസ്എസ്എല്‍സിയും പ്ലസ് ടുവും കഴിഞ്ഞ് ഭാവിയെ കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്നവരാണോ നിങ്ങള്‍...?. എന്നാല്‍, കരിയറിനെ കുറിച്ച് വേവലാതിപ്പെടാതെ നേരെ കോഴിക്കോട് ബീച്ചിലേക്ക് വരൂ... രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് സൗജന്യ കരിയര്‍ ഗൈഡന്‍സിന് സൗകര്യമൊരുക്കിയത്.

കോഴിക്കോട് കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്‍സ് കൗണ്‍സിലിങ് സെല്ലും ഹയര്‍ സെക്കന്‍ഡറി പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് സംഘാടനം. ഓരോ വിദ്യാര്‍ത്ഥിക്കും രണ്ട് മണിക്കൂര്‍ നീളുന്ന ഓണ്‍ലൈന്‍ അഭിരുചി പരീക്ഷയും തുടര്‍ന്ന് കരിയര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ വ്യക്തിഗത ഗൈഡന്‍സുമാണ് നല്‍കുന്നത്. മെയ് ഒമ്പത് വരെ രാവിലെ 9.30 മുതല്‍ ഉച്ചക്ക് രണ്ട് വരെ സെമിനാര്‍ ഹാളിലാണ് സേവനം ലഭ്യമാകുക. രജിസ്റ്റര്‍ ചെയ്യാന്‍ 9400122233, 9447276627 നമ്പറുകളില്‍ ബന്ധപ്പെടണം. 

കരിയര്‍ ഗൈഡന്‍സിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ജയശ്രീ നിര്‍വഹിച്ചു. എച്ച്എസ്ഇ ജില്ലാ കോഓഡിനേറ്റര്‍ ജി മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിഡിഇ മനോജ്കുമാര്‍ മുഖ്യാതിഥിയായി. വിദ്യാകിരണം കോഓഡിനേറ്റര്‍ വി പ്രവീണ്‍ കുമാര്‍, എസ് എസ് കെ പ്രാജക്ട് കോഓഡിനേറ്റര്‍ വി ടി  ഷീബ എന്നിവര്‍ സംസാരിച്ചു.
സി ജി എ സി ജില്ലാ കോഓഡിനേറ്റര്‍ ഡോ. പി കെ ഷാജി സ്വാഗതവും ജില്ലാ ജോയിന്റ് കോഓഡിനേറ്റര്‍ പി മാധവാനന്ദ് നന്ദിയും പറഞ്ഞു.
 

date