കര്‍ഷക തൊഴിലാളികള്‍ക്ക് അധിവര്‍ഷാനുകൂല്യം വിതരണം ചെയ്തു
കര്‍ഷക തൊഴിലാളികള്‍ക്കുള്ള അധിവര്‍ഷാനുകൂല്യത്തിന്റെ രണ്ടാംഗഡു വിതരണം ചെയ്തു. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍നിന്ന് ആദ്യ ഗഡു കൈപ്പറ്റിയവര്‍ക്കാണ് രണ്ടാം ഗഡു നല്‍കിയത്. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കൊയിലാണ്ടി ഇഎംഎസ് സ്മാരക മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ വിബില്‍ വിജയ് അധ്യക്ഷത വഹിച്ചു. കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റിയംഗം ബാബുരാജ്, ഡികെടിഎഫ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീധരന്‍ മൂഴിക്കല്‍, ബികെഎംയു ജില്ലാ പ്രസിഡന്റ് പി കെ കണ്ണന്‍, കെകെടിഎഫ് ജില്ലാ സെക്രട്ടറി പി സി മുഹമ്മദ്, കെകെടിയു ജില്ലാ പ്രസിഡന്റ് കെ രവീന്ദ്രന്‍, എന്‍കെടിഎഫ് ജില്ലാ പ്രസിഡന്റ് പി കെ ഗോപാലന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി ടി എം പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രതിനിധികള്‍ക്ക് ബോധവത്കരണ ക്ലാസും നടത്തി.
- Log in to post comments