വാക്കത്തോണ്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു
കായിക വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ക്യാമ്പെയിന്‍ 'കിക്ക് ഡ്രഗ്സ് 'ന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് മുന്നോടിയായി കാസര്‍കോട് കളക്ടറേറ്റില്‍ നിന്നും പുതിയ ബസ് സ്റ്റാന്റിലേക്ക് നടത്തിയ വാക്കത്തോണ്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എംഎല്‍എ മാരായ സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍, ഇ ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ ഇന്‍പശേഖര്‍, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹബീബ് റഹ്‌മാന്‍, വി.വി രമേശന്‍, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ കായികതാരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 1500ലധികം കായികസ്‌നേഹികള്‍ വാക്കത്തോണിന്റെ ഭാഗമായി.
കളിക്കളങ്ങളെ സജീവമാക്കി ലഹരിയെ പ്രതിരോധിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കായിക വകുപ്പിന്റെ 'കിക്ക് ഡ്രഗ്സ്' 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്നത്. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ മിനി മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ഉദുമ പാലക്കുന്നില്‍ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി നിര്‍വഹിച്ചു. മിനി മാരത്തണ്‍ മത്സരങ്ങള്‍ വിദ്യാനഗര്‍ കളക്ടറേറ്റ് സമീപം സമാപിച്ചു. മാരത്തോണ്‍ പുരുഷ വിഭാഗത്തില്‍ കാസര്‍കോട് സ്വദേശി സി. മിഥുന്‍രാജ് മാരത്തോണില്‍ ഒന്നാമതെത്തി. വനിതാ വിഭാഗത്തില്‍ പി.വി നിരഞ്ജന ഒന്നാമതെത്തി.
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ കളക്ടറേറ്റിനു മുന്നിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് മന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത വാക്കത്തോണ്‍ ആരംഭിച്ചത. ലഹരി വിരുദ്ധ സന്ദേശ പ്രചാരണ ജാഥയുടെ കാസര്‍കോട് ജില്ലയിലെ സമാപനത്തോടനുബന്ധിച്ചുള്ള മാരത്തണ്‍ ചെറുവത്തൂര്‍ ബസ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് കാലിക്കടവ് ഗ്രൗണ്ടില്‍ സമാപിക്കും. സമാപനത്തോടനുബന്ധിച്ച് കളിക്കളങ്ങളെ വീണ്ടെടുക്കുകയെന്ന മുദ്രാവാക്യമുയര്‍ത്തി തെരഞ്ഞെടുത്ത സ്പോര്‍ട്സ് ക്ലബ്ലുകള്‍ക്കുള്ള കിറ്റ് വിതരണവും നടക്കും.
- Log in to post comments