Post Category
കൈയ്യക്ഷരം നല്ലതാണോ? സാക്ഷരതാമിഷൻ സമ്മാനം നൽകും
രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാംവാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണനമേളയിലെ സാക്ഷരതാ മിഷന്റെ സ്റ്റാളിൽ (സ്റ്റാൾ നമ്പർ 117) കൈയ്യെഴുത്ത് മത്സരം നടക്കുന്നു.
ഓരോ ദിവസവും വിജയികൾക്ക് സമ്മാനവും നൽകും. നല്ല കൈയ്യക്ഷരമുള്ളവർക്കാണ് സമ്മാനം. എല്ലാ ദിവസവും ഒരാൾക്കാണ് സമ്മാനം. രാവിലെ 10 മുതൽ രാത്രി 8 വരെയാണ് മത്സരം. വിദഗ്ദ്ധ സമിതിയുടെ പരിശോധനയ്ക്ക് ശേഷം അടുത്ത ദിവസം രാവിലെ വിജയിയെ പ്രഖ്യാപിക്കും. സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. "നവകേരളം പുതുവഴികൾ"
"നവകേരളത്തിന് പുതുസാക്ഷരത" എന്ന വാചകമാണ് എഴുതേണ്ടത്.
മത്സരാർത്ഥിയുടെ കോഡ് നമ്പർ മാത്രം പേപ്പറിൽ എഴുതിയാൽ മതി.
(പിആര്‍/എഎല്‍പി/1243)
date
- Log in to post comments