Skip to main content

അറിയിപ്പുകള്‍

ഡോക്ടര്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍  റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കും. യോഗ്യത: മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ഡിഎം/ഡിഎന്‍ബി അല്ലെങ്കില്‍ തത്തുല്യം, മെഡിസിന്‍/പീഡിയാട്രിക്‌സ്/റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തില്‍ എംഡി/ഡിഎന്‍ബിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി: 18-36. പ്രതിമാസ വേതനം: 73,500  രൂപ. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം മെയ് 12ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. വിവരങ്ങള്‍ക്ക് www.govtmedicalcollegekozhikode.ac.in. 

ഹ്രസ്വകാല കോഴ്സുകള്‍

സിവില്‍ സ്റ്റേഷന് സമീപത്തെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പാചക തൊഴിലാളികള്‍ക്ക് ബൂസ്റ്റപ്പ് കോഴ്‌സ്, കുക്കറി ഫോര്‍ ബിഗിനേഴ്‌സ്, ബേക്കറി ഫോര്‍ ബിഗിനേഴ്സ്, പ്രീ മാരിറ്റല്‍ ലൈഫ് സ്‌കില്‍ എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9745531608, 9447539585.

സര്‍ട്ടിഫിക്കറ്റ് വിതരണം

ജില്ലാ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വകുപ്പ് സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ വഴി സംഘടിപ്പിച്ച പട്ടികജാതി വനിതകള്‍ക്കുള്ള പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി സുരേന്ദ്രന്‍ മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ പി ഷാജി അധ്യക്ഷത വഹിച്ചു. പട്ടികജാതി വകുപ്പ് റിസര്‍ച്ച് അസിസ്റ്റന്റ് ജയകൃഷണന്‍, സ്‌കില്‍ ഡെവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ഡി കെ ബാബു, വി ബിന്ദു എന്നിവര്‍ സംസാരിച്ചു.
ഗാര്‍മെന്റ് കട്ടര്‍, ഡൊമസ്റ്റിക് ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ ആന്‍ഡ് ഓഫീസ് അസിസ്റ്റന്റ് എന്നിവയില്‍ 53 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. 

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി 

ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ അഞ്ച് ലാബ് ടെക്‌നീഷ്യന്‍ ട്രെയിനിമാരെ ആറു മാസത്തേക്ക് നിയമിക്കും. യോഗ്യത: ഡിഎംഎല്‍ടി (ഡിഎംഇ അംഗീകാരമുള്ളത്). മാസം 5000 രൂപ സ്‌റ്റൈപ്പന്‍ഡ് നല്‍കും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് ഒമ്പതിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.  

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

ഗുജറാത്ത് വഡോദരയിലെ ചെക്ക്‌മേറ്റ് സര്‍വിസസ് എന്ന സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 9909030159, 9327982654 നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

date