Skip to main content

എന്റെ കേരളം; സബ് കമ്മിറ്റി അവലോകന യോഗം ചേർന്നു

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണനമേളയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളിൽ ചേർന്നു. വിവിധ സബ് കമ്മിറ്റികളുടെ ഒരുക്കങ്ങൾ യോഗത്തിൽ ചർച്ചയായി. റവന്യൂ ഭവന വകുപ്പ് മന്ത്രി കെ.രാജൻ, ഉന്നത വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‌റ് വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി കെ വേലായുധൻ തുടങ്ങിയർ യോഗത്തിന് നേതൃത്വം നൽകി.

date