Skip to main content

കൈമാറാം, പുനരുപയോഗിക്കാം മേളയിലുണ്ട് കുടുംബശ്രീയുടെ കൈമാറ്റചന്ത

 

നിങ്ങളുപയോഗിക്കാത്ത, പുനരുപയോഗിക്കാവുന്ന സാധനങ്ങള്‍ ഇനി പാഴാക്കേണ്ട. കുടുംബശ്രീയുടെ കൈമാറ്റചന്തയില്‍ കൈമാറാം.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സ്റ്റേഡിയം ബസ്റ്റാന്റിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലാണ് കുടുംബശ്രീ ജില്ലാ മിഷന്‍ കൈമാറ്റ ചന്ത ഒരുക്കിയിട്ടുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കാത്തതും എന്നാല്‍ ഉപയോഗയോഗ്യവുമായ സാധനങ്ങള്‍ കൈമാറ്റച്ചന്തയില്‍ സ്വീകരിക്കും.

 

വൃത്തിയുള്ള വസ്ത്രങ്ങള്‍, കുഞ്ഞുടുപ്പുകള്‍, ജീന്‍സ്, ഷൂ, ബാഗ്, വൃത്തിയുള്ള ഹെല്‌മെറ്റ്, പാത്രങ്ങള്‍, പുസ്തകങ്ങള്‍, ഫാന്‍സി ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ പ്രത്യേകം ശേഖരിക്കാനായി പ്രത്യേക കളിപ്പാട്ട കിണറും

ഒരുക്കിയിട്ടുണ്ട്. ഇപ്രകാരം ലഭിക്കുന്ന സാധനങ്ങള്‍ കൈമാറ്റ ചന്തയിലൂടെ ആവശ്യക്കാര്‍ക്ക് സൗജന്യമായി വാങ്ങാനും സാധിക്കും.

ഉപയോഗപ്രദമായ സാധനങ്ങള്‍ പഴക്കമുണ്ടെന്ന കാരണത്താല്‍ വലിച്ചെറിയുന്ന പ്രവണത ഇല്ലാതാക്കുകയും അതുവഴി ഉപയോഗ സാധ്യത വര്‍ധിപ്പിക്കുകയാണ് കൈമാറ്റചന്ത ലക്ഷ്യം. എന്റെ കേരളം പ്രദര്‍ശന വിപണന മേള ആരംഭിച്ചതു മുതല്‍ സാധങ്ങള്‍ കൈമാറാനും വാങ്ങുന്നതിനുമായി നിരവധി പേരാണ് കൈമാറ്റക്കടയിലെത്തുന്നത്.

date