Skip to main content

എന്റെ കേരളം പ്രദര്‍ശന വിപണനമേള : ആവേശമായി സൗജന്യ കുതിരസവാരി

 

 

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ആവേശമായി സൗജന്യ കുതിര സവാരി. മേള സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് കുതിര സവാരി ആസ്വദിക്കാന്‍ സാധിക്കും.  മേള അവസാനിക്കുന്ന മെയ് പത്ത് വരെ വൈകുന്നേരം മൂന്ന്  മുതല്‍ മേള അവസാനിക്കുന്ന സമയം വരെയാണ് കുതിര സവാരി. ഒരേ സമയം ഒന്‍പത് പേര്‍ക്ക് വരെ  അലങ്കരിച്ച കുതിരവണ്ടിയില്‍ സവാരി നടത്താം. രാജ എന്ന് പേരുള്ള  കുതിരയാണ് സവാരി നടത്തുന്നത്. കുതിര വണ്ടിയിലിരുന്ന് ചിത്രങ്ങളെടുക്കാനും കഴിയും.

date