Post Category
കോഷൻ ഡെപ്പോസിറ്റ് വാങ്ങണം
കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാദമി മെയിൻ സെന്ററിലും കൊല്ലം, മൂവാറ്റുപുഴ, ആലുവ, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശേരി സബ് സെന്ററുകളിലും 31/03/2021 വരെ പഠിച്ചിരുന്ന വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റ് വാങ്ങാത്തവർ മെയ് 31 നകം അർഹമായ തുകയ്ക്ക് അപേക്ഷ നൽകി തിരിച്ചു വാങ്ങണം. മെയ് 31 നുള്ളിൽ ഡെപ്പോസിറ്റിന് അപേക്ഷ സമർപ്പിക്കാത്തവർക്ക് തുക വാങ്ങാൻ ഇനി അവസരം ലഭിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2313065, 2311654.
പി.എൻ.എക്സ് 1922/2025
date
- Log in to post comments