Skip to main content

സ്മൃതിയുണര്‍ത്തി മ്യൂസിയങ്ങള്‍; ഡോക്യൂമെന്ററി പ്രകാശനം ചെയ്യും

കണ്ണൂര്‍ ജില്ലയിലെ മ്യൂസിയങ്ങളെക്കുറിച്ച് വിവരിക്കുന്ന 'സ്മൃതിയുണര്‍ത്തി മ്യൂസിയങ്ങള്‍' ഡോക്യുമെന്ററി എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ രജിസ്ട്രേഷന്‍ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രകാശനം ചെയ്യും.
കണ്ണൂര്‍ കൈത്തറി മ്യൂസിയം, പയ്യന്നൂര്‍ ഗാന്ധി സ്മൃതി മ്യൂസിയം, കണ്ണൂര്‍ സയന്‍സ് പാര്‍ക്കിലെ പുരാരേഖ മ്യൂസിയം, കണ്ടോന്താര്‍ പ്രാദേശിക ചരിത്ര മ്യൂസിയം, കടന്നപ്പള്ളി തെയ്യം മ്യൂസിയം തുടങ്ങിയ മ്യൂസിയങ്ങളെക്കുറിച്ചാണ് ഡോക്യുമെന്ററി. മ്യൂസിയങ്ങള്‍ ഇല്ലാതിരുന്ന കണ്ണൂരില്‍ ഇന്ന് ഏഴോളം മ്യൂസിയങ്ങളുണ്ട്. കണ്ണൂരില്‍ കൈത്തറി മ്യൂസിയം, പയ്യന്നൂരില്‍ ഗാന്ധി സ്മൃതി മ്യൂസിയം, കണ്ണൂര്‍ സയന്‍സ് പാര്‍ക്കിലെ പുരാരേഖാ മ്യൂസിയം, കണ്ടോന്താറില്‍ പ്രാദേശിക ചരിത്ര മ്യൂസിയം എന്നിവ പ്രവര്‍ത്തനം ആരംഭിച്ചു. പെരളശ്ശേരിയിലെ എകെജി സ്മൃതി മ്യൂസിയം, കടന്നപ്പള്ളിയിലെ തെയ്യം മ്യൂസിയം, ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വെള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം എന്നിവ നിര്‍മാണത്തിലാണ്.

date