എന്റെ കേരളം; ആഘോഷമാക്കാനൊരുങ്ങി കുടുംബശ്രീ
മെയ് എട്ട് മുതല്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ഭക്ഷണ പ്രിയര്‍ക്ക് രുചികരമായ ഭക്ഷ്യവിഭവങ്ങളൊരുക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഒരുങ്ങുകയാണ്. ഭക്ഷ്യ മേളയില്‍ അട്ടപ്പാടി വനസുന്ദരി ചിക്കനും മസാല ബജി, കൊഞ്ച്, കപ്പ, ചിക്കന്‍ പത്തല്‍, കരിമ്പ് ജ്യൂസ്, കല്ലുമ്മക്കായ മിക്സിങ്, തട്ട് ദോശ, പാല്‍ കപ്പ, പിടിയും കോഴിയും, പത്തിരിയും ചിക്കനും, വിത്ത് ലവ് കഫെ തലശ്ശേരിയുടെ തലശ്ശേരി ദം ബിരിയാണി, വ്യത്യസ്ത മോജിട്ടോകളായ കിളിപോയി സര്‍ബത്ത്, മുഹബത്ത് കാ സര്‍ബത്ത്, മുള സര്‍ബത്ത് തുടങ്ങി നൂറോളം വ്യത്യസ്ത വിഭവങ്ങളുടെ സാഗരമൊരുക്കി കാത്തിരിക്കുകയാണ് കുടുംബശ്രീ സംരംഭകര്‍. കുടുംബശ്രീ ഭക്ഷ്യ മേളയുടെ കൂടെ മില്‍മ, സാഫ്, ദിനേഷ് സ്ഥാപനങ്ങളുടെ വിപണന മേളയും നടക്കും. ഇതില്‍ കുടുംബശ്രീയുടെ വിവിധ കഫെ യൂണിറ്റുകളുടെ രുചികരമായ വിഭവങ്ങളും തനത് ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കും. കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ട്രേഡ് ഫെയറും അരങ്ങേറും.
- Log in to post comments