Skip to main content
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി ചിറക്കൽ ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി ഉദ്ഘാടനം ചെയ്യുന്നു.

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചിറക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാട്ടാമ്പള്ളി ജിഎം യുപി സ്‌കൂളില്‍ നടന്ന ക്യാമ്പ് ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അനില്‍കുമാര്‍ അധ്യക്ഷനായി. തുടര്‍ ദിവസങ്ങളില്‍ ആറാംകോട്ടം സ്‌കൂളില്‍ ഹോമിയോ മെഡിക്കല്‍ ക്യാമ്പും പനങ്കാവ് സ്‌കൂളില്‍ അലോപ്പതി മെഡിക്കല്‍ ക്യാമ്പും നടക്കും. സ്ഥിരം സമിതി അംഗങ്ങളായ എന്‍ ശശീന്ദ്രന്‍, കെ വത്സല, വാര്‍ഡ് മെമ്പര്‍ കെ സുരിജ, കാട്ടാമ്പള്ളി ജിഎം യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജിത്ത്, ഡോ. സൂരജ് തുടങ്ങിയവര്‍ സംസാരിച്ചു.
 

date