കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള സ്‌കൂളുകളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയിലും മുന്‍വര്‍ഷങ്ങളില്‍ നടന്ന പരീക്ഷകളിലും വിജയിച്ചവരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് സ്പോര്‍ട്‌സ് സ്‌കൂളില്‍ നടക്കും. കാറ്റഗറി രണ്ട്, മൂന്ന് വിഭാഗങ്ങള്‍ക്ക് മെയ് 13, 14, 15 തീയതികളിലും കാറ്റഗറി ഒന്ന്, നാല് വിഭാഗങ്ങള്‍ക്ക് മെയ് 22,23 തീയതികളിലും രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്ന് വരെ പരിശോധന നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, കെ-ടെറ്റ് ഹാള്‍ടിക്കറ്റ്, കെ-ടെറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ അസ്സലും ഒരു സെറ്റ് ഫോട്ടോ കോപ്പിയും ബിഎഡ്, ഡിഎല്‍ഇഡി കോഴ്സുകള്‍ പഠിച്ചുകൊണ്ടിരിക്കെ കെ-ടെറ്റ് പരീക്ഷ എഴുതിയവര്‍ അപേക്ഷിക്കുന്ന അവസരത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നുവെന്ന സ്ഥാപന മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും പ്രസ്തുത കോഴ്‌സ് വിജയിച്ച സര്‍ട്ടിഫിക്കറ്റും സഹിതം പരിശോധനക്ക് എത്തണം.
- Log in to post comments