Post Category
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മേഖലാതല യോഗം ഇന്ന്
സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല യോഗം ഇന്ന്(മെയ് 8). പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളുടെ മേഖലാതലയോഗമാണ് നടക്കുക. പാലക്കാട് മലമ്പുഴ കെ.പി.എം ട്രൈപ്പന്റ ഹോട്ടല്‍ ഓഡിറ്റോറിയത്തില് രാവിലെ പത്തിനാണ് യോഗം. 2023 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന മേഖലാ യോഗങ്ങളുടെ തുടര്‍ച്ചയായാണ് യോഗം നടക്കുക. ജില്ലകളില്‍ പുരോഗമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഭരണപരമോ സാങ്കേതികമോ ആയ തടസങ്ങള്‍ നേരിടുന്നവയ്ക്ക് പരിഹാരം കാണുകയുമാണ് മേഖലാ യോഗം ലക്ഷ്യമിടുന്നത്.
വിവിധ വകുപ്പുകളിലെ മന്ത്രിമാര്‍, ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും മൂന്ന് ജില്ലകളില്‍ നിന്നുള്ള കളക്ടര്‍മാരും വകുപ്പ് തലവന്‍മാരും യോഗത്തില്‍ സംബന്ധിക്കും.
date
- Log in to post comments