Skip to main content

സംസ്ഥാന തല പട്ടയമേള ഇന്ന്

 

 

 

സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാന തല പട്ടയമേള ഇന്ന്(മെയ് 8). വൈകീട്ട് 4.30 ന് പാലക്കാട് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയമേള ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 30,000 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്യുന്നത്. ജില്ലയില്‍ 9000 പട്ടയങ്ങളില്‍ 4500 പട്ടയങ്ങളുടെ വിതരണം നടക്കും. പട്ടയ വിതരണത്തിനായി 20 കൗണ്ടറുകള്‍ ഒരുക്കും.

date