Post Category
ജൈവ വളം: ആദ്യ വില്‍പ്പന നടത്തി
മൃഗ സംരക്ഷണ വകുപ്പിന്റെ മലമ്പുഴ റീജയണല്‍ പൗള്‍ട്ടറി ഫാമില്‍ ഉത്പാദനം നടത്തിയ സംപുഷ്ടീകരിച്ച ജൈവവളത്തിന്റെ ആദ്യ വില്‍പന നടന്നു. എന്റെ കേരളം പവലിയനില്‍ എപ്രഭാകരന്‍ എം എല്‍ എ യാണ് ആദ്യ വില്‍പന നിര്‍വഹിച്ചത്.
ഓര്‍ഗാനിക് കൃഷി, പൂ കൃഷി എന്നിവയ്ക്ക് അനുയോജ്യമാണ് ജൈവവളം. ഒരു കി.ഗ്രാം, അഞ്ച് കി.ഗ്രാം പാക്കറ്റുകളില്‍ വളത്തിന് കി.ഗ്രാമിന് 11 രൂപയാണ് വില. മൃഗ സംരക്ഷണ വകുപ്പിന്റെ എന്റെ കേരളം പവലിയനിലും മലമ്പുഴ റീജയണല്‍ പൗള്‍ട്രി ഫാമിലും വളം ലഭിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ (പി) അറിയിച്ചു.
date
- Log in to post comments