Skip to main content

നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു

യുവാക്കളിൽ തൊഴിൽ വൈദഗ്ധ്യം വളർത്തിയെടുക്കുന്നതിന് വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് വണ്ടൂർ ഗവ.ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു. കോസ്മെറ്റോളജി, ബേക്കിംഗ് ടെക്നീഷ്യൻ എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. 2025 -26 ബാച്ചിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം. ഒരു വർഷ കോഴ്‌സിൽ 25 പേർ വീതമുള്ള രണ്ട് ബാച്ച് ഉണ്ടാകും. 23 വയസ്സിൽ താഴെ പ്രായമുള്ളവർക്കാണ് പ്രവേശനം. എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും. പത്താം തരം പാസ്സായവർക്ക് അപേക്ഷ നൽകാം. അഡ്മിഷനുമായ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും വിശദമായ പ്രോസ്പെക്ടസിനും സ്‌കൂൾ ഓഫീസിലോ  9745645295 എന്ന നമ്പറിലോ ബന്ധപ്പെടണം.

date