Skip to main content

ഓഫീസുകളിൽ വിവരം സൂക്ഷിച്ചില്ലെങ്കിൽ ഓഫീസ് മേധാവിക്കെതിരെ നടപടി: വിവരാവകാശ കമ്മീഷണർ

ഫയലുകളും രേഖകളും ക്രമപ്പെടുത്തി സൂക്ഷിക്കേണ്ട ബാധ്യത ഓഫീസ് മേധാവിക്കാണെന്നും വിവരം ലഭ്യമല്ല എന്ന് വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയാൽ ഓഫീസ് മേധാവിക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദിലീപ്. മലപ്പുറം കലക്ടറേറ്റ് കോൺഫറസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം നഗരസഭയിലെ ചീനിത്തോട് ഡ്രെയിനേജ് വൃത്തിയാക്കിയില്ലെങ്കിൽ അതു സംബന്ധിച്ച രേഖ നൽകണം. വിവരാവകാശ നിയമ പ്രകാരം വിവരം ആവശ്യപ്പെട്ടിട്ടും മുഹമ്മദ് ഇബ്‌റാഹീമിന്റെ അപേക്ഷയിൻമേൽ വിവരം നൽകിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് നഗരസഭ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചു. സിറ്റിംഗിൽ 33 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 26 പരാതികൾ തീർപ്പാക്കി. റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പോലീസ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ കൂടുതലായി ലഭിച്ചത്.

 

date