എന്റെ കേരളം പ്രദർശന വിപണന മേളയിൽ സെമിനാറുകൾ സംഘടിപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിവിധ വകുപ്പുകൾ സെമിനാറുകൾ സംഘടിപ്പിച്ചു. രാവിലെ ഉപഭോക്തൃ ബോധവൽക്കരണം, പാചകവാതക സിലിണ്ടറുകൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന അരിയുടെ ഗുണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സിവിൽ സപ്ലൈസ് വകുപ്പ് സെമിനാർ നടത്തി. സെമിനാറിൽ റിട്ടയേർഡ് ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അഡ്വ. പ്രേംനാഥ്, ഭാരത് പെട്രോളിയം സെയിൽസ് ഓഫീസർ അരവിന്ദാക്ഷൻ, ക്വാളിറ്റി കൺട്രോൾ ഡിവിഷൻ, എഫ്.സി.ഐ ഒലവക്കോട് സിജുമോൻ എന്നിവർ സെമിനാറിൽ സംസാരിച്ചു.
ഗുണമേന്മ വിദ്യാഭ്യാസവും കേരള വികസനവും എന്ന വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് സെമിനാർ നടത്തി.
കെ. പ്രേംകുമാർ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിദ്യാകിരണം അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ. സി.രാമകൃഷ്ണൻ വിഷയാവതരണം നടത്തി.വിദ്യാഭ്യാസ ഡയറക്ടർ പി.സുനിജ, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.അബൂബക്കർ, ഡയറ്റ് പ്രിൻസിപ്പാൾ പി.ശശിധരൻ, കൈറ്റ് ജില്ലാ കോർഡിനേറ്റർ വൈ.സിന്ധു, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ, കെ.എൻ കൃഷ്ണകുമാർ, ഡിഇഒ ആസിഫ് അലിയാർ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments