Post Category
പാദങ്ങളെ ലാളിക്കാം; എന്റെ കേരളം മേളയിൽ സൗജന്യ ഫിഷ് സ്പാ ഒരുക്കി ഫിഷറീസ് വകുപ്പ്
എന്റെ കേരളം പ്രദർശന വിപണന മേളയിൽ സൗജന്യ ഫിഷ് സ്പാ ഒരുക്കി ഫിഷറീസ് വകുപ്പ്. മേള നടക്കുന്ന എല്ലാ ദിവസവും ഫിഷ്സപാ ആസ്വദിക്കാം. ഫിഷ് സ്പാക്കായി മൂന്ന് അടി ആഴമുള്ള ഗ്ലാസ് ഫിഷ് ടാങ്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഗാരാ മീനുകളുള്ള ടാങ്കിൽ ഒരാൾക്ക് പത്ത് മിനിട്ടോളം കാലിട്ടിരിക്കാം.
പാദങ്ങൾ പൊട്ടാസ്യം പെർമോഗ്രാനേറ്റ് ലായനിയിൽ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഫിഷ് സ്പായുടെ ഭാഗമാവാനാവുക. നിശ്ചിത സമയക്രമത്തിൽ വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനവും ടാങ്കിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ, കരീമീൻ, ടോട്ര, ആറ്റ് കൊഞ്ച് എന്നീ മീനുകളുടെ പ്രദർശനവും, റീ സർക്കുലേറ്ററി അക്വാ കൾചർ സിസ്റ്റത്തിന്റെ മാതൃകയും ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ഫുഡ് സ്റ്റാളിൽ
വിവിധ തരത്തിലുള്ള മീൻ അച്ചാറുകളും ലഭ്യമാണ്.
date
- Log in to post comments