Skip to main content

എന്റെ കേരളം പ്രദർശന വിപണന മേളയിൽ തൊഴിൽ വകുപ്പ് ജോബ് ഡ്രൈവ് നടത്തി

 

സംസ്ഥാന സർക്കാർ വാർഷികാഘോഷത്തിന്റെ ഭാഗമായി സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് നടത്തി. ആറ് പ്രമുഖ സ്വകാര്യ

സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് തൊഴിൽ മേള നടത്തുന്നത്. റിലേഷൻഷിപ്പ് ഓഫീസർ, സ്റ്റോർ മാനേജർ, ക്വാളിറ്റി ചെക്കർ, അക്കൗണ്ട് അസിസ്റ്റന്റ്, ഡെലിവറി ബോയ്‌സ്, സെക്യൂരിറ്റി ഗാർഡ്‌സ്, ബില്ലിങ്/പാക്കിങ്/ക്ലീനിംഗ് സ്റ്റാഫ് മുതലായ 120ഓളം ഒഴിവുകളിലേക്കാണ് ജോബ് ഡ്രൈവ് നടന്നത്. തൊഴിൽ മേളയിൽ ആകെ 72 ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. 21 പേർ ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളെ രണ്ടാം ഘട്ട അഭിമുഖത്തിന് പരിഗണിക്കും.

ജോബ് ഡ്രൈവിന് പുറമേ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, പുതുക്കൽ തുടങ്ങി സൗജന്യ സേവനങ്ങളും സ്റ്റാളിൽ ലഭ്യമാണ്. സ്വയംതൊഴിൽ പദ്ധതികളായ ശരണ്യ, കൈവല്യ, നവജീവൻ, കെസ്‌റു-മൾട്ടിപർപ്പസ് ജോബ് ക്ലബ് എന്നിവയുടെ അപേക്ഷ സ്വീകരിക്കൽ, ഈ പദ്ധതികൾ മുഖേന സാമ്പത്തികസഹായം ലഭിച്ച് സംരംഭം നടത്തുന്നവരുടെ ഉത്പന്നങ്ങളുടെ പ്രദർശനം, വിപണനം എന്നിവയും സ്റ്റാളിലുണ്ട്. ‌

date