Post Category
എന്റെ കേരളം പ്രദർശന വിപണന മേള: മികച്ച കവറേജിന് പുരസ്‌കാരം എൻട്രികൾ മെയ് 10 ന് രാവിലെ പത്തിനകം നൽകണം
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനു സമീപത്തെ മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് മികച്ച രീതിയിൽ കവറേജ് നൽകുന്ന പത്ര റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, ചാനൽ റിപ്പോർട്ടർ, വീഡിയോഗ്രാഫർ, റേഡിയോ എന്നിവയ്ക്ക് പുരസ്‌കാരങ്ങൾ നൽകുന്നു. ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ സമഗ്ര കവറേജ്, മികച്ച റിപ്പോർട്ടുകൾ എന്നിവ പരിഗണിച്ചായിരിക്കും പുരസ്‌കാരങ്ങൾ നൽകുക.
മെയ് പത്തിന് രാവിലെ കൃത്യം 10 മണിക്കുള്ളിൽ തന്നെ ഏഴ് ദിവസങ്ങളിൽ നടത്തിയ കവറേജിന്റെ വാർത്ത, ഫോട്ടോ എന്നിവയുടെ പത്രക്കട്ടിങ്ങുകൾ നേരിട്ടും വീഡിയോ, ഓഡിയോ ക്ലിപ്പുകൾ എന്നിവ പെൻഡ്രൈവിലാക്കിയും ജില്ലാ ഇൻഫർമേഷൻ ഓഫിസിലെത്തിക്കേണ്ടതാണ്. മേളയുടെ അവസാന ദിനമായ മെയ് 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
date
- Log in to post comments