എൻ.എസ്.ഡി. ജില്ലാ സംഗമം വ്യാഴാഴ്ച
ദേശീയ സമ്പാദ്യ പദ്ധതി കോട്ടയം ജില്ലാ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ മഹിളാ പ്രധാൻ ഏജന്റമാർ, എസ്.എ.എസ്. ഏജന്റുമാർ, സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം പ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ജില്ലാ എൻ.എസ്.ഡി. ജില്ലാ സംഗമം വ്യാഴാഴ്ച(മേയ് 8)രാവിലെ 10 മണിക്ക് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. സംഗമം സഹകരണ ദേവസ്വം തുറുമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ അദ്ധ്യക്ഷത വഹിക്കും.
2024-2025 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മഹിളാ പ്രധാൻ ഏജന്റുമാർക്കും, എസ്.എ.എസ്. ഏജന്റുമാർക്കും, സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീം പ്രവർത്തനത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്കൂളുകൾക്കും ഡി.ഇ.ഒ, എ.ഇ.ഒ, ഓഫീസുകൾക്കുമുളള പുരസ്കാരങ്ങളും വിതരണം ചെയ്യം.
ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടർ എസ്. മനു, അഡീഷണൽ ഡയറക്ടർ പി. അജിത്ത്കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ജ്യോതി ദാമോദരൻ, തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ്് ഡയറക്ടർ ബിനു ജോൺ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.എ. സുനിമോൾ, കോട്ടയം ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് സ്വാതി റാണ, ജില്ലാ ട്രഷറി ഓഫീസർ കെ.ജെ. ജോസ്മോൻ, എൻ.എസ്.ഡി്. അസിസ്റ്റന്റ് ഡയറക്ടർ കെ.ജെ. ഷോബിച്ചൻ എന്നിവർ പ്രസംഗിക്കും.
- Log in to post comments