Post Category
ഇ-ദർഘാസ്
കാഞ്ഞിരപ്പള്ളി ഐ.ടി.ഡി. പ്രോജക്ട് ഓഫീസിനുകീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ മണിക്കൂറിൽ 1000 ചപ്പാത്തികൾ ഉണ്ടാക്കാൻ ശേഷിയുള്ള ചപ്പാത്തി നിർമാണ യന്ത്രം സ്ഥാപിക്കുന്നതിന് താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങൾ / സർക്കാർ ഏജൻസികൾ / വ്യക്തികൾ എന്നിവരിൽ നിന്ന് ഓൺലൈൻ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രമാണങ്ങളും ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ജൂൺ എട്ടിന് വൈകുന്നേരം നാലുവരെ വെബ്സൈറ്റ് വഴി ദർഘാസ് സമർപ്പിക്കാം. അന്നേദിവസം വൈകീട്ട് 4.30-ന് തുറക്കും. വിശദവിവരത്തിന് ഫോൺ: 04828 202751.
date
- Log in to post comments